മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട നാലു യാത്രക്കാരുടെ കുടുംബങ്ങള്‍ വിമാന നിര്‍മാതാക്കളായ ബോയിങ് കമ്പനിക്കും വിമാന ഭാഗങ്ങള്‍ നിര്‍മിക്കുന്ന ഹണിവെല്‍ ഇന്‍റര്‍നാഷണലിനും എതിരെ യുഎസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്നു ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഒഫിനു തൊട്ടു പിന്നാലെ തകര്‍ന്നു വീണ് 241 യാത്രക്കാരടക്കം 260 പേര്‍ കൊല്ലപ്പെട്ട ദുരന്തമാണ് കേസിന് ആധാരം.
തകരാറുള്ള ഫ്യൂവല്‍ കട്ട് ഒഫ് സ്വിച്ചാണ്അപകടത്തിനു പ്രധാന കാരണമായതെന്നും ഇത് കമ്പനികളുടെ നിര്‍മാണപ്പിഴവിന്‍റെയും അനാസ്ഥയുടെയും ഫലമാണെന്നും കുടുംബങ്ങള്‍ ആരോപിക്കുന്നു. കേസില്‍ ബോയിങ്, ഹണിവെല്‍ കമ്പനികളുടെ ഉല്‍പന്നങ്ങളിലെ വീഴ്ചയാണ് ദുരന്തത്തിന് വഴി വച്ചതെന്നാണ് വാദം.
വിമാനത്തിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടെന്നും ഇത് ഗുരുതരമായ ജീവഹാനിക്ക് കാരണമായെന്നും കുടുംബങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ദുരന്തം രാജ്യാന്തര വ്യോമയാന മേഖലയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചു. യുഎസ് കോടതിയില്‍ നടക്കുന്ന ഈ കേസ് വിമാന നിര്‍മാണ കമ്പനികളുടെ ഉത്തരവാദിത്തത്തെ കുറിച്ചുള്ള നിയമ പോരാട്ടങ്ങള്‍ക്ക് നിയമ പോരാട്ടങ്ങളില്‍ നിര്‍ണായകമാകും എന്നു കരുതപ്പെടുന്നു.

Comments: